Hrudayaram - Psychocenter, Kannur
 
ഹൃദയാരാം ചരിത്രത്തിലൂടെ......

ആധുനികതയുടെ ഫയലുകളെ ആത്മപ്രകശത്തോടെ തുറക്കാന്‍ വൈറസിന് ആന്‍റി വൈറസെന്നപോലെ മനസ്സിന് ശക്തിയും സൌഖ്യവുമായ കൌണ്‍സിലിഗ് കാലാഘട്ടത്തിനനുവാര്യമാന്നെന്ന് തിരിച്ചറിഞ്ഞ തിരുഹൃദയ സന്ന്യാസിനീ സമൂഹം 2000 ജൂലൈ 4നു കണ്ണൂര്‍ താളാപ്പില്‍ ഹൃദയരം സൈക്കോസെന്റെര്‍ ഒരുക്കി. കണ്ണൂര്‍നാട് അതിനെ ഹൃദയപൂര്‍വം സ്വാഗതംചെയത് വളര്‍ത്തി. കണ്ണൂര്‍ യുണിവേഴ്സിറ്റി അതില്‍ കമ്മ്യൂണിറ്റി കോളേജ് (2006 ജൂണ്‍ 30) നു ഒരുക്കി.

ഭാരതത്തിന്റെ പൂര്‍വ്വ പിതാക്കന്മാര്‍ ജീവന്‍ തന്നെ നല്കി കരുതലോടെ കരുപ്പിടിപ്പിച്ച ഇന്ത്യയുടെ സാംസ്കാരിക അന്തര്‍ധാരയും ആത്മീയശക്തിയും വറ്റിത്തുടങ്ങുമ്പോള്‍  വിഡ്ഢിച്ചിരിക്കോ പ്രതികാരം നിറഞ്ഞ കുറ്റപ്പെടുത്തലിനോ ഒന്നും ഇവിടെ അര്‍ത്ഥമില്ലല്ലോ.ഇരുട്ടിനെ പഴിക്കുന്നതിനെക്കാള്‍ ഒരു ചെറു തിരിയെങ്കിലും കത്തിക്കുക തന്നെ എന്നുള്ള തീരുമാനത്തിന്‍റെ അവതാരമാണ് തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയാരാം സൈക്കോസെന്‍റര്‍.

ഇതിനു പിന്നില്‍

കാലം ഉയര്‍ത്തിയ നിലവിളിക്ക് ഹൃദയാരാമിലൂടെയും ഉത്തരം നല്കാന്‍ തിരുമനസ്സായ നല്ല ദൈവത്തിന്റെ കരുതല്‍ ,കാവല്‍ കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സാഹസികമായി പ്രതികരിക്കാനുള്ള തിരുഹൃദയ സന്യാസിനീ സമൂഹത്തിന്‍റെ ഉദാരതയിലുണ്ട്. നന്മയെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമുള്ള തലശ്ശേരി അതിരൂപതാ നേതൃത്വത്തിന്‍റെ,പ്രതേകിച്ച് അഭിവന്ദ്യ മാര്‍ ജോര്‍ജ് വലിയമറ്റം പിതാവിന്‍റെ സഹകരണവും അനുഗ്രഹവുമുണ്ട്.
ഹൃദയാരാമിനെ ഹൃദയത്തില്‍ സ്വാഗതം ചെയ്ത് സഹകരിച്ച് വളര്‍ത്തിക്കൊണ്ടിരിക്കുന്ന ജനമനസ്സുകളുടെ സ്വാധീനമുണ്ട്.

ശ്രവിക്കാനും ശക്തിപ്പെടുത്താനും അതിലൂടെയുണ്ടാകുന്ന സൗഖ്യം പകരാനും ജീവിതദിശ നേരെയാക്കാനും ഇന്നത്തെക്കാലത്ത് ഉപകരണമാക്കപ്പെടുമ്പോള്‍ എന്തൊരു ആത്മ നിര്‍വൃതി ! തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കാലഘട്ടത്തിന്‍റെ വെല്ലുവിളികളും ആവശ്യങ്ങളും പരിഗണിച്ച് നിര്‍വ്വഹിക്കുവാന്‍ ഹൃദയാരാം ഒരു ഉപകരണമാകുന്നതില്‍ കൂട്ടുനിന്ന കൂടെനിന്ന നല്ല ദൈവത്തിന്, ഹൃദയാരാമിന്‍റെ എല്ലാ ഉപകാരികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.

തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ശ്രദ്ധാവിഷയം (കാരിസം) യേശുവിന്‍റെ കരുണാര്‍ദ്ര സ്നേഹം അനുഭവിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുകയെന്നതാണ്.കരുണാര്‍ദ്രസ്നേഹം,വിശക്കുന്നവന് അപ്പമായി,തളരുന്നവനാശ്വസമായി ,കണ്ണിനു കാഴ്ചയായി,ബന്ധിതന് മോചനമായി, രോഗിക്കൌഷധമായി അങ്ങനെ ശിക്ഷയര്‍ഹിക്കുന്നവന് പോലും സ്നേഹവും വേണ്ടി വന്നാല്‍ ജീവനും നല്കുന്നതുവരെ നീണ്ടുപോകുന്ന ഒരു തുടര്‍ച്ചയാണ്. അതിലെവിടെയും കൌണ്‍സിലിംഗ് ഒരു വലിയ ശുശ്രുഷയായി ഉള്‍ച്ചേരുന്നു. സ്നേഹം പ്രതിസരിക്കപ്പെടുമ്പോള്‍ ലോകം ജീവിതമാകുന്നു.
Untitled Document
 
Malayalam Font Issue Call Us :  0497 - 2 - 708001
Hrudayaram psychotheraphy Center, Kannur. © 2012. All rights reserved. Designed By Dezine Planet.