Hrudayaram - Psychocenter, Kannur
 
ലേഖനങ്ങള്‍ - മന:ശാസ്ത്ര പഠനം
എല്ലാം ഉപയോഗിച്ച ശേഷം വലിച്ചെറിയുകയോ !
അനുസ്മരണം

പ്രിയപ്പെട്ട സൗമ്യ,
ഞങ്ങള്‍ ലജ്ജിക്കുന്നു.
നിന്‍റെ നിലവിളി ഞങ്ങള്‍ കേള്‍ക്കാതിരുന്നു
ജീവിതത്തിന്റെ പേപിടിച്ച ഓട്ടത്തിനിടയില്‍
ഞങ്ങള്‍ ഞങ്ങളെ മാത്രം കണ്ടു
അപായചങ്ങലയില്‍ കൈതൊടാന്‍ അറച്ചു നിന്നെങ്കിലും
പത്രങ്ങളില്‍ സചിത്രലേഖനങ്ങള്‍കൊണ്ട് കൊഴുപ്പിച്ചു
ചാനലുകളില്‍ ആര്‍ത്തിയോടെ ചര്‍ച്ചചെയ്തു
കുഞ്ഞേ ഷമിക്കുക.
ഞങ്ങള്‍ മലയാളികള്‍....
പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവര്‍
സ്വയം ല്ജ്ജിതരാവുന്നു.

സാക്ഷരതയിലും അക്ഷരപ്പിശകോ?

അമ്മയെ പൂജിച്ചിരുന്ന
നാട്ടില്‍ സ്ത്രീക്ക് വഴി നടക്കാന്‍
വയ്യാതായിരിക്കുന്നു.

അധര്‍മങ്ങളെ
സ്വാഭാവികതയാക്കി മാറ്റാന്‍
മാധ്യമങ്ങള്‍ മത്സരിക്കുന്നു.

നമ്മുടെ തറവാടിത്തത്തിന്‍റെ
മേന്മകള്‍ വെറും പഴങ്കഥകളായി
മാഞ്ഞു പോകുന്നു.

സാംസ്കരികാധിനിവേശത്തിന്‍റെ
ചുഴിയില്‍ നമ്മുടെ സ്വത്വബോധം
വെറും കുമിളകളായി മാറുന്നു.

വെളിച്ചം കൈയ്യെത്തും ദൂരത്ത്
ഉണ്ടായിട്ടും ഇരുട്ടിന്റെ പിന്നാലെ
പോകുകയാണോ
നമ്മുടെസമൂഹം...?
Untitled Document
 
Malayalam Font Issue Call Us :  0497 - 2 - 708001
Hrudayaram psychotheraphy Center, Kannur. © 2012. All rights reserved. Designed By Dezine Planet.