Hrudayaram - Psychocenter, Kannur
 
ലേഖനങ്ങള്‍ - മന:ശാസ്ത്രം
മന:ശാസ്ത്രം -- രണ്ടു ഗ്രീക്കു പദങ്ങളുടെ സമന്വയം
സൈക്കി =ആത്മാവ്‌,ലോഗോസ്=ശാസ്ത്രം [psyche=soul, logos=science]
മനസ്സിന്റെയുംപെരുമാറ്റത്തിന്റെയും ശാസ്ത്രം.തത്വശാസ്ത്രത്തിന്റെ ഭാഗമായിവളര്‍ന്നു പത്തൊമ്പതാംശതകത്ത്ടിന്റെ അവസാനത്തോടുകൂടി സ്വതന്ത്രശാഗയായി രണ്ടുതരം അടിസ്ഥാന മനശാസ്ത്രം [Basic Psychology] മനശാസ്ത്രത്തിലെ അടിസ്ഥാനപരമായ തത്വങ്ങളും സിദ്ധാന്തങ്ങളും പ്രായോഗിക മനശാസ്ത്രം [Applied Psychology] അടിസ്താന്‍ തത്വങ്ങളെ നമ്മുടെ ദൈനംദിന ജീവിതം തിരയുന്നതെന്ത്?
മനസ്സിന്‍റെ അനന്ത സാധ്യതകളിലേക്കും മാനസിക ഊര്‍ജ്ജത്തിലെയ്ക്കുമുള്ള വെളിച്ചം
മന:ശാസ്ത്രലോകത്തിലെ അതികായര്‍

വില്യം വൂണ്ട് [William Wundt]: മനശാസ്ത്രം ഒരു ഔപചാരിക ശാസ്ത്രശകഗയായി മാറിയത് 1879ല്‍ വില്യം വൂണ്ട് എന്ന ജെര്‍മ്മന്‍കാരന്‍ ലിപ്സിഗ് യുണിവേഴ്സിറ്റിയില്‍ ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചതോടെയാണ്. മനശാസ്ത്രത്തിന്‍റെ പിതാവെന്ന് പലരും അദേഹത്തെ കണക്കാക്കുന്നു.
 
വില്യംജെയിംസ് [WilliamJames] :അമേരിക്കന്‍ സൈക്കൊളജിസ്റ്റ്‌ ആയ ഇദ്ധേഹം 1890 ല്‍തന്‍റെ പഠനങ്ങള്‍ Principles of psychology എന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകരിച്ചു. ഇതാണ് സൈക്കോളജിയുടെ ആദ്യപുസ്തകമായി അറിയപ്പെടുന്നത്.
 

സിഗ്മണ്ട് ഫ്രോയ്ഡ [Sigmund Freud]: സൈക്കൊ അനാലിസിസ് എന്ന ചിന്താധാരയുടെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്ളുടെ .വ്യാഗ്യാനം (1900) എന്ന പുസ്തകത്തോടെ ഫ്രോയ്ഡിയന്‍ വിപ്ലവത്തിന് തുടക്കം കുറിച്ചു.

 
ഐവാന്‍പാവ്ലോവ് (IvanPavlov)-(1904) :ക്ലാസ്സിക്കല്‍ കണ്ടീഷനിംഗിന്റെ ഉപജ്ഞാതാവ്.മനശാസ്ത്രത്തിനു ശാസ്ത്ര സ്വഭാവം കൊണ്ടുവന്നു ബിഹേവിയറിസത്തിന് തുടക്കം കുറിച്ചു.
 
ആല്‍ഫ്രഡ്‌ ബിനെറ്റ്‌ (Alfred Binet): 1905-ല്‍ ബുദ്ധിമാനപരീക്ഷകള്‍ (I Q Test) നിലവില്‍ കൊണ്ടുവന്നത് ആല്‍ഫ്രെഡ്‌ബിനെറ്റ്‌,തെയഡോര്‍-സൈമണ്‍ എന്നിവരാണ.അതോടുകൂടി മനുഷ്യന്‍റെ ഭൌതികമേഗലാ കൂടുതല്‍ അറിയപ്പെടുകയായിരുന്നു
 
ജെ ബി വാട്സണ്‍ (J B.Watson)(1913): ബീഹെവിയറിസത്തിന്റെ ഔപചാരികമായ തുടക്കക്കാരന്‍.
 
കാള്‍ ഗുസ്താഫ് യുങ്ങ് (CG Jung): ഫ്രോയിഡിന്റെ അടുത്ത അനുയായി ആയിരുന്ന യുങ്ങ് 1914-ല്‍ അപ്ഗ്രഥനാത്മക മനോവിജ്ഞാനീയം (Analytical psychology) എന്ന സ്വന്തം മനശാസ്ത്രപദ്ധതി ആവീഷ്കരിച്ചു.
 
കാള്‍ രോജെഴ്സ് (Carl Rogers): 1951-ല്‍ ക്ലയന്റ് സെന്റെര്‍ഡി തെറപ്പിക്ക് രൂപംനല്‍കിക്കൊണ്ട് കൌണ്‍സലിംഗ് പ്രസ്ഥാനത്തിന് തനിമയും ഒതുക്കവും നല്‍കി.
 
ബി.ഫ്.സ്കിന്നര്‍ (B.F.Skinner): ഓപ്പ്റന്റ് കണ്ടീഷനിങ് എന്ന സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് ബീഹെവിയറിസത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
 
എബ്രഹാം മാസ്ലോ (Abraham maslow): 1954-ല്‍ സെല്‍ഫ്‌ ആക്ച്വലൈസേഷന്‍ തിയറിക്ക് രൂപം കൊടുത്തുകൊണ്ട് മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനും,ആത്മസാക്ഷാത്കാരം എന്ന ഉയര്‍ന്ന മാനസിക തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നാവനുമാണെന്ന് സ്ഥാപിച്ചു
 
ഴാങ്ങ് പിയാഷെ (Jean piaget):കുട്ടികളുടെ ചിന്ത, ബുദ്ധിശേഷി എന്നിവയെക്കുറിച്ച് പിയാഷെ രൂപവത്കരിച്ച ആശയങ്ങള്‍ ആധുനിക വിദ്യാഭ്യാസ പദ്ധതികളുടെയും ശിശു മനശാസ്ത്രത്തി’ന്റെയും ചാലകശക്തികളാണ് ഡവലപ്മെന്റല്‍ സൈക്കോള്ജി കൊഗ്നിറ്റീവ് തിയറി തുടങ്ങിയ പുതിയ    ശാസ്ത്രശാഗ്കള്‍ വികസിപ്പിച്ചതും പിയാഷെയാണ്.
മനസ്സും ശരീരവും
100 ബില്യനിലേറെ കോശങ്ങള്‍ ഒരു കോശത്തിന് മറ്റൊരു കോശമായി 2500 ലേറെ കണക്ഷന്‍സ് ഇങ്ങനെ ഏറെയേറെ നിഗൂഢതകളാല്‍ ശാസ്ത്രത്തെ ഇനിയും അത്ഭുതസ്തബ്ധമാക്കുന്ന ശരാശരി 3 പൗണ്ട്‌ തൂക്കമുള്ള തലച്ചോറിന്റെ ഒരു വിസ്മയകരമായ പ്രതിഭാസമാണ് മനസ്സ് അതിനാല്‍ത്തന്നെ മനസ്സും ശരീരത്തെയും ശരീരവും അഭേദ്യമായ യാഥാര്‍ത്ഥ്യം ! മനസ്സിന്റെ അവസ്ഥ ശരീരത്തെയും ശരീരത്തിന്‍റെ അവസ്ഥ മനസ്സിനെയും ബാധിക്കുന്നു. ചിന്ത പോസിറ്റീവ് ആകുമ്പോള്‍ അനുഭവവും പോസിറ്റീവ് ചിന്ത നെഗറ്റീവ്‌ ആകുബോള്‍ അനുഭവവും നെഗറ്റീവ്. കഴിയുമെന്ന് മനസ്സിനു തോന്നിയാല്‍ ശരീരത്തിന്‍റെ ദൌര്‍ബല്യം വഴിമാറുന്നു. ആവില്ല എന്ന് മനസ്സുറച്ചാല്‍ ശക്തിയുള്ള ശരീരവും അനങ്ങുകയില്ല.
Energy Follows Thoughts!
Untitled Document
 
Malayalam Font Issue Call Us :  0497 - 2 - 708001
Hrudayaram psychotheraphy Center, Kannur. © 2012. All rights reserved. Designed By Dezine Planet.