Hrudayaram - Psychocenter, Kannur
 
ലേഖനങ്ങള്‍ - മന:ശാസ്ത്ര പഠനം
കൌണ്‍സിലിംഗ്,മാനസികാസ്വസ്ഥകള്‍ മാറ്റാന്‍ മാത്രമല്ല മാനസിക സിദ്ധികള്‍ഉണര്‍ത്താനും
1985-ല്‍ എറണാകുളം വേദിയില്‍ തെളിഞ്ഞ സംസ്ഥാന കലാതിലകം..... നിഷ ജി... നൃത്തവേദിയില്‍ നിന്ന്പടിയിറങ്ങി അക്ഷരങ്ങള്‍ക്കും അധ്യാപകനത്തിനും പിന്നീട് കുടുംബത്തിനുമായി വേദി പകുത്തുനല്‍കി. മനസ്സിന്റെയുള്ളില്‍ അടച്ചിട്ട ഒരു മുറിയില്‍ ആ നര്‍ത്തകി വെളിച്ചം കാത്തുകിടന്നു........ഹൃടയാരം ദിനത്തിന്റെ വേദിയില്‍ വിണ്ടുംഅനുഭൂതിയുടെ രസം പകര്‍ന്നു.......... ഹൃടയാരം ദിനത്തിന്റെ രണ്ടാം വരവിനായി ചിലങ്കയണിഞ്ഞു പത്ര വാര്‍ത്തയായ മോഹിനിയാട്ടം.
നിഷ സംസാരിക്കുന്നു...
ഹോ! കൌന്സലിംഗ് പഠനത്തിലൂടെ എന്‍റെ ജീവിതത്തിനു കിട്ടിയ വെളിച്ചം എങ്ങനെ വര്‍ണ്ണിക്കും! എപ്പോഴും എവിടെയും കൊണ്ടുനടന്നിരുന്ന പരാതിപ്പെട്ടി പൊട്ടിച്ചെറിഞ്ഞു ഉത്തരവാദിത്തങ്ങളോടുള്ള NO രാഗം മാറ്റിപ്പാടി അത്മവിശ്വസാത്തിന്റെ ചിലങ്കയണിഞ്ഞു മറ്റുള്ളവരുടെ വ്യത്യസ്തതകളുടെ മുമ്പില്‍ മടുപ്പിന്റെചുവടു മാറ്റി ആദരവിന്റെ വേഷമാടി എല്ലാവരും എന്തുകൊണ്ടിങ്ങനെ എന്ന ശോകഗാനം തിരുത്തിയെഴുതി എല്ലാവരും എത്ര വ്യത്യസ്തര്‍! അതിലെത്ര അത്ഭുത രാഗങ്ങള്‍..... അതായി പുതിയ പാട്ട്.വീട്ടുകാരും കൂട്ടുക്കാരും മന്ത്രിക്കുന്നു’നിഷയെത്രയോ മാറി പക്ഷെ എന്‍റെ ആത്മം മന്ത്രിക്കുന്നു “ഇവരെല്ലാവരും എങ്ങനെ മാറി.
ഇരുളും വെളിച്ചവും തിരിച്ചറിയാന്‍ വലുപ്പം കാണിച്ചവര്‍ അവര്‍തൊട്ടറിഞ്ഞ സത്യം വിളിച്ചുപറയുന്നു നമുക്കോരോരുത്തര്‍ക്കുമായ്

വ്യക്തിബന്ധങ്ങളില്‍ വ്യക്തി വ്യത്യാസങ്ങള്സ്നേഹമില്ലായ്മ എന്ന് വ്യാഖ്യാനിച്ചു കുറ്റപ്പെടുത്തലുകളായി .... ഈഗോ ഭരിച്ചു . മനസ്സ്അങ്ങനെയങ്ങനെ അകലത്തിലെയ്ക്ക് ,വ്യരാഗ്യം വെറുപ്പ്‌... ജീവിതത്തിന് ദുസ്സഹമായ കയ്പ് .... കൈക്കുഞ്ഞുമായി അമ്മയകന്നു .... നീറ്റല്വിഴുങ്ങിയ നീണ്ട നാലു വര്ഷങ്ങള്ക്കു ശേഷം ദമ്പതീകൌണ്സലിംഗ് .......... ഉള്വെളിച്ചം ഉദാരതയോടെ സ്വീകരിച്ചു ....ആശയ വിനിമയത്തിലാണബദ്ധം ..... സ്നേഹിക്കാന്കൊതിക്കുമ്പോഴും വെറുപ്പ്പ്രകടിപ്പിക്കുന്നു ... വേദന വേഷം മാറിയെത്തുന്ന കലിവേഷങ്ങള്കലിയെ കലികൊണ്ട്കൈകാര്യം ചെയ്ത അബദ്ധങ്ങള്‍...മനസിലാക്കുന്നു ....

ദൈവമേ നിനക്ക് നന്ദി ഞങ്ങള്എന്ന ജീവിക്കുന്നു തിരിച്ചറിവിന്റെ വെളിച്ച്ചത്ത്തോടെ .... സംബന്ധം (നല്ല ബന്ധം ) താലികെട്ടലിലല്ല (വ്യക്തി(വ്യത്യാസങ്ങളെമനോഹരമായിഇണക്കിചെര്ക്കുന്നതില്കലിവഷ ത്തിനുപിന്നിലെ വേദനയോ ഭയമോ തിരിച്ചറിയുന്നതില്ഇപ്പോഴും നോവുകലുണ്ടാകാം ... പക്ഷെ മനസ്സിലാക്കല്വലിയ മരുന്നാണ് ബന്ധത്തെ സുദൃഡാമാക്കുന്ന കണ്ണിയാണ് .

‘സംബന്ധം’ കഴിച്ചുകൊണ്ടേയിരിക്കണം കുടുംബത്തിലിബം വളര്‍ന്നു കൊണ്ടെയിരിക്കാന്‍. വിലയ്ക്കുവങ്ങനാവത്ത കുടുംബബന്ധങ്ങളെ ഒരു നിമിഷംകൊണ്ട് വലിച്ചെറിയുമ്പോള്‍ യുഗങ്ങള്‍ക്ക് പോലും അവയെ വീണ്ടെടുക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തിനുമുബില്‍ കണ്ണടയ്ക്കരുതേ......
ഇഛശക്തിയുടെ ചിറകുകളുണ്ടെങ്കില്‍ കാലുകളെന്തിനു?

ഇതു ലോക വിസ്മയം, ജോബി മാത്യു പഞ്ചഗുസ്തിയില്‍ ലോകചാബ്യന്‍ MA,LLB ബിരുദങ്ങള്‍ എപ്പോള്‍ MBA  പൂര്‍ത്തീകരണ ഘട്ടത്തില്‍ ഓര്‍ത്താല്‍....... ഏതു അത്യുല്‍സാഹിക്കും എത്തിച്ചേരാവുന്ന ഉയരം മാത്രം എന്നാല്‍ ജോബിയിലെ വിസ്മയം തൊട്ടറിയണമെങ്കില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ചിത്രവും കാണണം
അതെ, ഇതാണ് ജോബി മാത്യു 1976 ഡിസംബര്‍ 8 ന് കോട്ടയത്തെ കുഗ്രാമത്തില്‍ ജനനം പ്രോക്സിമാര്‍ ഫിമോറല്‍ ഫോക്കെര്‍ ഡഫിഷ്യന്‍സിയുമായാണ് ജോബി ഭൂമുഖത്തെത്തിയത് മൂന്നടി അഞ്ചിഞ്ചില്‍ വളര്‍ച്ച നിശ്ചലമായി അഞ്ചാം വയസ്സില്‍ പിതാവിന്റെ മരണം .................
അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബം മലമുകളിലെ സ്വന്തം വീട്ടില്‍ നിന്ന് ഒരു കി.മി കുത്തനെഇറക്കം,ബസ്സ്‌ പിടിക്കാന്‍ നാലര കി.മി. കുത്തനെ ഇറക്കം,ബസ്സ്‌ പിടിക്കാന്‍ നലാര കി.മീ വീണ്ടും നടത്തം കാലില്ലാത്തവന്റെ മുമ്പിലെ വലിയ പരീക്ഷണം. അമ്മയുടെ തോളിലേറി ഒന്നാം ക്ലാസ്സ്‌ പഠനം......
പിന്നീടങ്ങോട്ടു സ്വന്തം കൈകളില്‍ കുത്തിമറിഞ്ഞുകൊണ്ടായി ആദ്യത്തെ അതിജീവനം. സാധാരണ സ്കൂളിലെ പഠനം..... പരിഹാസം..... അവഗണന ഒരു നാള്‍ സ്വന്തം കൈക്കരുത്ത് തിരിച്ചറിഞ്ഞു. പഞ്ചഗുസ്തിയുടെ മത്സരലോകത്തേക്കു,അമ്മയുടെ,സഹോദരിയുടെ അകമഴിഞ്ഞ പിന്തുണയോടെ സധൈര്യം നടന്നുകയറി... സ്വന്തം കഴിവിന്റെ പുതിയ ആകാശത്തേക്ക് ജോബി പറന്നുയര്‍ന്നു...
വൈകല്യമില്ലെന്നു അഭിമാനിക്കുന്ന ലോകത്തോട് പൊരുതി പഞ്ചഗുസ്തിയില്‍ അന്താരാഷ്ട്ര ചാബ്യന്‍ പട്ടം.
ഇന്നു ലോകത്തിന്റെ നെറുകയില്‍ നെഞ്ചുയര്‍ത്തി നില്‍ക്കുന്നു ജോബി .സ്വന്തം വൈകല്യത്തെ മറന്ന് ഇത്തിരിപോന്ന കരുത്തില്‍ ഉയരാന്‍ ജോബിയെ പഠിപ്പിച്ചത് മറ്റൊന്നുമല്ല;ഇഛശക്തി ഒന്നുമാത്രം.... വെല്ലുവിളിയെ അതിജീവിച്ച് നേടിയ അത്മവിശ്യാസം ഇനിയുമുണ്ട് ജോബിക്ക് സ്വപ്നങ്ങള്‍...... എവറസ്റ്റ്‌ കീഴടക്കുകയെന്ന തീവ്രാഭിലാക്ഷം അതിനായി പര്‍വ്വതാരോഹണത്തിന്റെ കടുത്ത അനുഭവങ്ങള്‍ !!!
ജോബിയെപ്പോലെ അനേകര്‍ സ്വയം തൊട്ടറിഞ്ഞ ഉള്‍വെളിച്ചം ഓരോരുത്തരിലും ഓരോ തരത്തില്‍ പ്രകാശിതമാകുന്ന ഉള്‍വെളിച്ചം കണ്ടെത്താനുള്ള ശ്രമമാണ് കൌണ്‍സലിംഗ്.

മറ്റുള്ളവരുടെ ചപലാതകളാല്‍ ചാലിക്കപ്പെടാതിരുന്നാല്‍ സ്ട്രെസ്സ് വഴിമാറും.....

പ്രിന്‍സിപ്പല്‍ രാജീവ് സര്‍....തിരക്കിലൊരു കത്ത് പൂര്‍ത്തിയാക്കുകയാന്നു.... മൂക്കറ്റം കുടിച്ചു ചക്കോച്ചെട്ടന്‍ വാതില്‍ക്കല്‍ തെറിയുടെ അഭിഷേകം സാറിനെ... തിരക്കും കലിയും വിഴുങ്ങി സാര്‍ ശാന്തനായിപ്പറഞ്ഞു ചാക്കോച്ചേട്ടാ..... ഞാന്‍ തിരക്കിലാണ്..... പോകൂ....മറുപടി തെറികൊണ്ടുത്തന്നെ....ഷമകെട്ട സാര്‍ ധൃതിയിലെത്തി ഒറ്റ ഉന്ത്.....നിലം പതിക്കറായി കൈമേല്‍ കുത്തിനിന്നു വളരെ അത്ഭുതഭരിതനായി,ശാന്തനായി സാറിനെ നോക്കിയൊരു ചോദ്യം... “അപ്പോ....സാറെന്നെക്കാള്‍ ചീത്തയാല്ലേ

അകക്കണ്ണിന്‍റെ വെളിച്ചം ഡോ.പി.മാത്യു വെല്ലുരിന്റെ ജീവിതാനുഭവം

ജീവിത ദുഃഖങ്ങളെ ഒരു തമാശയായിക്കണ്ട് ജീവിതത്തെ ഒരു വലിയ ചിരിയായി മാറ്റുക എന്നതായിരുന്നു ദാബത്യവിജയത്തിനു ഞങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗം പെണ്ണുകാണാന്‍ വന്നപ്പോള്‍ തന്നെ എനിക്ക് കാഴ്ചക്കുറണ്ടെന്ന കാര്യം നേരിട്ടു പറയണമെന്നുണ്ടായിരുന്നു. പക്ഷെ അതിനുള്ള അവസരമുണ്ടായില്ല. മാത്രമല്ല ഈ വിവരം വീട്ടുകാര്‍ സംസാരിച്ചിട്ടുണ്ടാവും എന്ന വിചാരത്തിലായിരുന്നു ഞാന്‍ പ്രശസ്ത മനശാസ്ത്ര ചികിത്സകനായ ഡോ.പി.എം. മാത്യു തന്നെ പെണ്ണുകാണാന്‍ വന്നതിനെക്കുറിച്ച് ഭാര്യ സൂസി വാചാലയായി.

യാത്രപറയാന്‍ നേരം ഞാന്‍ ഗേറ്റില്‍ വച്ച് കൈയുര്‍ത്തിക്കാണിച്ചു. പക്ഷേ സൂസിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.നാണം കൊണ്ടായിരിക്കും എന്നാണ് ആദ്യം കരുതിയത്.പീന്നിടാണ് സൂസി അത് കാണാത്തതു കൊണ്ടയിരുന്നുവെന്നു മനസ്സിലാക്കിയത്‌. അമ്പതുവര്‍ഷം മുമ്പുള്ള ആ സംഭവം ഡോ.മാത്യു ഓര്‍ത്തെടുത്തു.

തന്‍റെ ദാമ്പത്യത്തെക്കുറിച്ച് ഡോ.പി.എം.മാത്യു വെല്ലൂര്‍ ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു.

ദാമ്പത്യജീവിതവഴികളിലൂടെ

വിവാഹശേഷം വീട്ടിലെത്തിയ മാത്യുവിനു സൂസി നല്കിയ ആദ്യസമ്മാനം തന്‍റെ കാഴ്ചക്കുറവിനെക്കുറിച്ചുള്ള അസുഖകരമായ വാര്‍ത്തയായിരുന്നു.അന്നു മനശാസ്ത്ര ചികിത്സ തുടങ്ങിയിട്ടില്ലാത്ത മാത്യുവിനെ സംബന്ധിച്ച് ആ വാര്‍ത്ത വിഷമിപ്പിക്കുന്നതായിരുന്നു.കാഴ്ചയില്ലാത്ത പെണ്‍കുട്ടിയാണ് തന്‍റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടും മാത്യു സൂസിയോട് ദേഷ്യമൊന്നും പ്രകടിപ്പിച്ചില്ല.മാത്യുവിന്‍റെ അമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ഉപദേശവും അതിനു കാരണമായിരുന്നു. സാരമില്ല മക്കളെ,നമ്മുക്കവളെ സംരക്ഷിക്കാം. പിന്നെ മോന്‍റെ പെങ്ങള്‍ക്കാണ് ഈ അവസ്ഥ ഉണ്ടായതെങ്കില്‍ എങ്ങനെ പ്രതികരിക്കും എന്നു കൂടി ചിന്തിക്കണം. അമ്മ അങ്ങനെപറഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊരു ചിന്തയുണ്ടായില്ല. ഈ അമ്പതാം വര്‍ഷത്തിലും മാത്യു പറഞ്ഞു.

നവവധുവിന് കാഴ്ച്ചക്കുറവുണ്ടെന്ന കാര്യം മാത്യുവിന്റെ വീട്ടില്‍ ആരും സംസാരിച്ചില്ല.മാത്രമല്ല സൂസിക്ക് ഇക്കാര്യത്തില്‍ വിഷമം തോന്നാതിരിക്കാന്‍ അമ്മ ഏറെ ശ്രദ്ധിക്കുകയും ചെയ്തു. അമ്മയോടൊപ്പം വീടിന്‍റെ മുഴുവന്‍ കാര്യങ്ങളിലും സൂസി പങ്കാളിയായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സൂസി ആ വീട്ടിലെ പ്രിയപ്പെട്ട അംഗമായി.

എന്നേക്കാള്‍ ദൈവത്തിനു കൂടുതല്‍ ഇഷ്ടം ഇദ്ധേഹത്തെയാണെന്നു ഞാന്‍ കൂടെക്കുടെ പറയും അതുകൊണ്ടാണല്ലോ എന്നെ സ്വീകരിക്കാനുള്ള വലിയ മനസ്സ് അദ്ദേഹത്തിനു ദൈവം നല്‍കിയത് സൂസി പറയുന്നു.

ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ ബാംഗ്ലൂരില്‍ വച്ച് മാത്യു ഒരു ബുദ്ധ സന്യാസിയെ കണ്ടുമുട്ടി.ജീവിതത്തെക്കുറിച്ച് സംസാരിച്ചകൂട്ടത്തില്‍ തന്‍റെ ദാമ്പത്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ സന്യാസി പറഞ്ഞത് ഇങ്ങനെയായിരുന്നു. ദൈവത്തിനു നിങ്ങളില്‍ കൂടുതല്‍ വിശ്വാസം ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരാളെ ദൈവം നിങ്ങളെ ഏല്‍പ്പിച്ചത്.

പത്രപ്രവര്‍ത്തകനായി ജീവിതം തുടങ്ങിയ മാത്യു പിന്നീട് ബാംഗ്ലൂരിലെ നിംഹാന്‍സില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദമെടുത്തു പിന്നീട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മനശാസ്ത്ര വിഭാഗത്തില്‍ ചികിത്സകനായി. അതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് സ്ഥിരതാമസം തുടങ്ങിയത്.മനോരോഗചികിത്സകനായും ആഴ്ചപതിപ്പുകളില്‍ കോളമിസ്റ്റായും അദ്ദേഹം അറിയപ്പെട്ടു തുടങ്ങി.

മാത്യുവും സൂസിയും ഒരു ജീവിതം കെട്ടിപ്പടുത്തു തുടങ്ങുമ്പോഴേക്കും സൂസിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതൊരു പരാധീനതയായിക്കാണാതെ വീട്ടുകാര്യങ്ങളില്‍ മുഴുകിയ അവര്‍ കുടുംബത്തിന്റെ സംരക്ഷയായി.

കുടുംബ ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍

ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാന്‍ സൂസി ആഗ്രഹിച്ചില്ല.വിവാഹത്തിന് ശേഷം പഠനം തുടര്‍ന്നു.സോഷ്യല്‍ സര്‍വീസില്‍ ഡിപ്ലോമ എടുത്തു. കമ്പ്യൂട്ടര്‍ പഠിച്ചു. ഇന്നു കാഴ്ചയുള്ള ഒരാള്‍ ചെയ്യുന്നത്തിനെക്കാള് കൂടുതല്‍ കാര്യങ്ങള്‍ സൂസി ചെയ്യും. ജീവിതത്തോടുള്ള വളരെ പോസറ്റീവായ സമീപനമാണ് ഇതിനായി സൂസിയെ പ്രാപ്തയാക്കുന്നത്.

ഏതൊരാളിന്റെ ജീവിതത്തിലും ഉണ്ടാകാവുന്ന ദുഃഖങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ അതൊക്കെ തമാശയായി കാണാന്‍ ശ്രമിക്കാറുണ്ട്. ജീവിതത്തെ ഒരു വലിയ ചിരിയാക്കി മാറ്റുകയായിരുന്നു.ദാമ്പത്യത്തിന്റെ വിജയത്തിനു ഞങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗം. അത് ഏറെക്കുറെ വിജയിച്ചു എന്നു തന്നെയാണ ഞങ്ങളുടെ വിശ്വാസവും. ...ഡോ.മാത്യു പറയുന്നു.വിവാഹദിവസം തന്നെ തകര്‍ന്നു പോകുമായിരുന്ന തന്‍റെ ദാമ്പത്യത്തെ കഴിഞ്ഞ അമ്പത്‌ വര്‍ഷം മധുരം പകര്‍ന്നു സൂക്ഷിച്ചതിന്റെ സന്തോഷം ആ വാക്കുകളില്‍ തെളിഞ്ഞുകാണാം.

കാഴ്ചയുള്ള ഒരമ്മയുടെ സാന്നിധ്യത്തെക്കാള്‍ കൂടുതലായിരുന്നു സൂസിക്ക് മക്കളിലുള്ള സ്വാധീനം.ആ അമ്മയുടെ അകക്കണ്ണിന്‍റെവെളിച്ചത്തില്‍ അവര്‍ നയിക്കപ്പെട്ടു.പഠിച്ചു മിടുക്കരായ 3 മക്കളും നല്ല നിലയില്‍ കുടുംബമായി കഴിയുന്നു. മൂത്തമകന്‍ ഡോ. സജ്ജന്‍ മാത്യു ജൂബിലി മെഡിക്കല്‍ സെന്ററിലെ ഗ്യാസ്‌ട്രോ ഏന്‍ഡറോളജി വിഭാഗം മേധാവിയാണ്. രണ്ടാമത്തെ മകള്‍ ഡോ.റേബ മാത്യു അറിയപ്പെടുന്ന ഐ സ്പെഷലിസ്റ്റാണ്. മൂന്നാമത്തെ മകള്‍ ലോല മാത്യു ദുബായില്‍ അക്കൌണ്ടന്റയി ജോലി ചെയ്യുന്നു.

മക്കള്‍ നല്ല നിലയില്‍ ആയതിന്റെ ക്രെഡിറ്റ്‌ തന്റെ പ്രിയ ഭാര്യയ്ക്കാണെന്ന് ഡോ. മാത്യു നിസംശയം പറയുന്നു. അവര്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയായതിനു പിന്നില്‍ അമ്മയുടെ കണ്ണില്ലാത്ത ആ കാഴ്ചകളാണ്. ഡോ. മാത്യു തുടര്‍ന്നു കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരുന്നു. പരസ്പരം ആരും ആരെയും തിരുത്തിയിരുന്നില്ല. ഒരു പക്ഷെ അതായിരിക്കാം ഈ പ്രായത്തിലും മക്കള്‍ ഞങ്ങളെ ഉപേക്ഷിക്കാത്തതിനു കാരണം.

മനശാസ്ത്രവും ചികിത്സയുമായി തിരക്കിലായിരുന്ന ഡോ. മാത്യുവിന്റെയും മക്കളുടെയും മുഴുവന്‍ കാര്യങ്ങളിലും ശ്രദ്ധ ചെലുത്താന്‍ സൂസിക്ക് തന്‍റെ അകക്കണ്ണിന്‍റെ വെളിച്ചം ധാരാളമായിരുന്നു.

സൂസിയുടെ ദിവസങ്ങള്‍ക്ക് ഇപ്പോഴും മാറ്റമില്ല. മക്കള്‍ അവരവരുടെ കുടുംബങ്ങളുമായി ഒരോയിടങ്ങളിലാണെങ്കിലും കുടുംബ വീട്ടില്‍ ഇപ്പോഴും കാര്യങ്ങളൊക്കെ ചെയ്യുന്നത് സൂസി തന്നെയാണ്.ഇതിനോടൊപ്പം പുസ്തകവായന,ഇ മെയില്‍ ,വീട്ടിലെ വരവു ചെലവ് കണക്കുകള്‍ ,ചികിത്സയ്ക്കെത്തുന്നവരുടെ വിവരങ്ങള്‍ എല്ലാം സൂസിയുടെ കൈകളില്‍ ഭദ്രം.

ചെറിയ ചെറിയ കുടുംബപ്രശ്നങ്ങളുമായി ചികിത്സയ്ക്കു വരുന്നവര്‍ക്ക് ഞാന്‍ കാണിച്ചു കൊടുക്കുന്ന വജ്രായുധമാന് എന്റെ ഭാര്യ. ഇതു പറയുമ്പോഴും വലിയൊരു ത്യാഗിയാണ് താനെന്ന ഭാവമില്ല മാത്യുവിന്. മറിച്ച് 50 വര്‍ഷത്തോളം നീണ്ട ഹൃദയ ബന്ധത്തിന് ഇപ്പോഴും പത്തരമാറ്റ് തിളക്കമുണ്ടെന്ന ചാരിതാര്‍ത്ഥ്യംമാത്രം.....

Untitled Document
 
Malayalam Font Issue Call Us :  0497 - 2 - 708001
Hrudayaram psychotheraphy Center, Kannur. © 2012. All rights reserved. Designed By Dezine Planet.